ഒരു ഊഞ്ഞാലു കെട്ടിത്തരാന്‍ പറയുമോയെന്നു കുട്ടികള്‍. അതു കേട്ട മന്ത്രി വീണ ജോര്‍ജ് ഉടനേ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. ഉടനേ കുട്ടികള്‍ക്ക് ഊഞ്ഞാല്‍ ഒരുക്കി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ആണ്‍കുട്ടികള്‍ക്കുള്ള ബാലസദനത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായിരുന്നു മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ വരവുകണ്ട് കുട്ടികള്‍ അടക്കമുള്ളവരാണു മന്ത്രിയെ സ്വീകരിച്ചത്. മന്ത്രി ഹോം പരിസരവും സൗകര്യങ്ങളും അടുക്കളയിലുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ചു. അതിനിടയിലാണ് ചില കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിത്തരുമോയെന്നു മന്ത്രിയോട് ആവശ്യപ്പെട്ടത്.

Post a Comment

0 Comments