Header Ads Widget

Responsive Advertisement

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽദാനം 17ന്.






സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന്. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു നാലിനാണു ചടങ്ങ്. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നത്.
സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

0 Comments