Header Ads Widget

Responsive Advertisement





ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരാണ് ബസ് അപകടത്തിൽപ്പെട്ടത്. 30 പേരാണ് ബസിലുണ്ടായിരുന്നത്.

♾️
മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ ടാഗോർ, മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം എന്നിവരുടെ ഛായാചിത്രങ്ങളും നോട്ടുകളിൽ ഉൾപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം ആർബിഐ ഇതിനായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ വാട്ടർമാർക്ക് ചിത്രങ്ങൾ പുതിയ നോട്ടുകളുടെ പരമ്പരയിൽ ഉപയോഗിക്കാൻ ധനമന്ത്രാലയവും റിസർവ് ബാങ്കും (ആർബിഐ) ആലോചിക്കുന്നുണ്ട്.

♾️
കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിൽ കടകൾക്ക് തീപിടിച്ചു. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Post a Comment

0 Comments