Header Ads Widget

Responsive Advertisement





♾️
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചു.ഇനി മുതൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐആർസിടിസി ഐഡി ഉപയോഗിച്ച് ഒരു മാസത്തിൽ 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

♾️
ആണ്വായുധ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- നാല് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 4,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ ശേഷിയുള്ള മിസൈലാണിത്. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപ് തീരത്താണ് മിസൈല്‍ പരീക്ഷിച്ചത്.

♾️
സൗഹൃദ മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍. 77-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന് ജയമൊരുക്കിയത്. ദേശീയ ജേഴ്‌സിയില്‍ നെയ്മറുടെ 74-ാം ഗോളായിരുന്നു ഇത്. 77 ഗോളുകളെന്ന സാക്ഷാല്‍ പെലെയുടെ റെക്കോഡിലേക്ക് നെയ്മര്‍ക്കിനി മൂന്നു ഗോളുകള്‍ കൂടി മതി.

Post a Comment

0 Comments