♾️
സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർഥികൾ സ്‌കൂളുകളിലുണ്ട്.
സർക്കാർ സ്‌കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാകുകയെന്നും മുഖ്യമന്ത്രി.
♾️
സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണം. സ്കൂളിലേക്ക് വരുന്ന വഴിയിൽ കിളികളോ, വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണ് കിടന്ന് കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്.
♾️
സ്റ്റാവൻജറിൽ നടന്ന മത്സരത്തിൽ വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. 10 പേർ പങ്കെടുത്ത മത്സരത്തിൽ ആനന്ദ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ വെസ്‌ലി സോ 6.5 പോയിന്റുമായി ഒന്നാമതെത്തി. മാഗ്നസ്, അനീഷ് ഗിരി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
0 Comments