ദ്വിദിന ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ദോഹയിലെത്തും.നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
♾️
വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് പാമ്പുകടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോയെന്ന കാര്യം അന്വേഷിക്കും.
♾️
വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ യാത്ര വിമാനക്കമ്പനികള്‍ നിരസിക്കാന്‍ പാടില്ലെന്ന് നിയമഭേദഗതി. ഡോക്ടര്‍ പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാരെ തടയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഭിന്ന ശേഷിക്കാരായ വ്യക്തികള്‍ക്കായുള്ള ഡിജിസിഎ നിയമത്തിന്റെ പുതിയ ഭേദഗതിയില്‍ പറയുന്നത്.
♾️
ഇന്നു നടത്താനിരുന്ന പ്ലസ് വൺ മാതൃക പരീക്ഷ മാറ്റിവച്ചു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്. ഇന്നു നടക്കേണ്ടിയിരുന്ന പ്ലസ് വൺ/ ഒന്നാം വർഷ വൊക്കേഷണൽ മാതൃക പരീക്ഷകൾ എട്ടാം തിയതിയിലേക്ക് മാറ്റിയതായി ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു.
♾️
ഇന്‍സ്റ്റാഗ്രാം റീലുകളുടെ സമയം ദീര്‍ഘിപ്പിച്ചു. 60 സെക്കന്‍ഡായിരുന്ന സമയ പരിധി ഇപ്പോള്‍ 90 സെക്കന്‍ഡാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
➖➖➖➖➖➖➖➖➖➖
0 Comments