Header Ads Widget

Responsive Advertisement

ദിനാദ്യ പ്രധാന വാർത്തകൾ.



 ഇന്ന് ജൂൺ 5. ലോക പരിസ്ഥിതി ദിനം. എല്ലാ വായനക്കാർക്കും കേരള ഫ്രീലാൻസ് പ്രസ്സിന്റെ പരിസ്ഥിതി ദിനാശംസകൾ.

🟫
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പയിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്

♾️
കൊല്ലം നീണ്ടകര തുറമുഖത്ത് മീൻപിടിത്ത ബോട്ടിൽനിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി. ഹാർബറിനുള്ളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് അയല ഇനത്തിൽപ്പെട്ട മീൻ കണ്ടെത്തിയത്.ബോട്ടിൽനിന്ന് ലേലത്തിനായി ഇറക്കിയ പഴകിയ മീൻ നശിപ്പിച്ചു.ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എസ്.അജിയുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞായിരുന്നു പുലർച്ചെ മൂന്നിന് പരിശോധന നടത്തിയത്.പിടിച്ചെടുത്ത മീനിന്റെ സാംപിള്‍ രാസപരിശോധനയ്ക്കായി കൊച്ചിയിലെ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

♾️
അദാനി ഗ്രൂപ്പ് ചെയ്ര്മാന്‍ ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ മുകേഷ് അംബാനിയുള്ളത്. അദ്ദേഹത്തിന്റെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.

♾️
ഫെയ്സ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രസംഗം ഇന്ത്യയിൽ കുത്തനെ ഉയർന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങൾ ഏപ്രിലിൽ 37.82 ശതമാനവും, ഇൻസ്റ്റാഗ്രാമിലെ അക്രമാസക്തമായ ഉള്ളടക്കത്തിൽ 86 ശതമാനവും വർദ്ധനവുണ്ടായതായി മെറ്റ പറയുന്നു.

Post a Comment

0 Comments