♾️
പ്ലസ് വൺ പ്രവേശനക്രമം പുനഃക്രമീകരിച്ചു. ട്രയൽ അലോട്മെന്റ് വ്യാഴാഴ്ച നടക്കും. ഓഗസ്റ്റ് 3ന് ആദ്യ പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും.
♾️
കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. ബാങ്കിൽ നിന്ന് ഇന്നലെ ഓവർഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേർത്താണ് ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകുന്നത്.
♾️
കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാടീമും. 'ഒരു പുതിയ തുടക്കം' എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് വനിതാ ടീം രൂപവത്ക്കരിച്ചതായി ക്ലബ്ബ് അറിയിച്ചത്. കേരളത്തിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാടീമുണ്ട്.
0 Comments