ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള അവസാന തിയതി വിദ്യാഭ്യാസ വകുപ്പ് നീട്ടി നൽകി. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ (ഓഗസ്റ്റ്1) വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച സെർവർ ഡൗൺ ആയതിന്റെ തുടർന്ന് ആദ്യ ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അലോട്മെന്റ് ഫലം പരിശോധിക്കാനും തെറ്റുകൾ തിരുത്താനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഒരു ദിവസംകൂടി അനുവദിച്ചത്.
0 Comments