ഉപഭോക്താകള്‍ക്കായി വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനം അവതരിപ്പിച്ച് എസ്.ബി.ഐ. അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യാനും മിനി സ്റ്റേറ്റ്മെന്റ് കാണാനും എസ്.ബി.ഐയുടെ പുതിയ സേവനം ഉപയോഗപ്പെടുത്താം.സേവനം രജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പറില്‍ നിന്ന് 7208933148 നമ്പറിലേക്ക് WAREG എന്ന മെസേജ് അയക്കണം. വാട്സാപ്പ് ബാങ്കിങ് രജിസ്റ്റര്‍ ചെയ്താല്‍ 90226 90226 എന്ന നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് സന്ദേശം ലഭിക്കും. തുടര്‍ന്ന് ഈ നമ്പറിലേക്ക് ഹായ് എസ്.ബി.ഐ എന്ന സന്ദേശം നല്‍കിയാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനും മിനിസ്റ്റേറ്റ്മെന്റ് അറിയാനും സേവനം റദ്ദാക്കാനും സാധിക്കും. ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഒന്ന്, രണ്ട്, മൂന്ന് അക്കങ്ങള്‍ യഥാക്രമം ഓരോ സേവനത്തിനുമായി ടൈപ്പ് ചെയ്ത് അയച്ചാല്‍ മതിയാകും. നേരത്തെ ക്രെഡിറ്റ് കാര്‍ഡിനായും എസ്.ബി.ഐ ഇത്തരം സേവനം അവതരിപ്പിച്ചിരുന്നു.
0 Comments