Header Ads Widget

Responsive Advertisement





♾️
രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി.


♾️
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവർഷക്കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണം. ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

Post a Comment

0 Comments