♾️
വ്യോമസേന അഗ്നിവീർ റിക്രൂട്ട്‌മെന്റിലെ ആദ്യഘട്ടമായ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജൂലായ് 24 മുതൽ 31 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിദ്യാഭ്യാസം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പരിശോധന, ശാരീരികക്ഷമത, സൈന്യത്തിലെ ജോലിക്ക് അനുയോജ്യനാണോയെന്ന പരീക്ഷകൾ (അഡാപ്റ്റബിലിറ്റി ടെസ്റ്റുകൾ) എന്നിവയാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. ഇതിൽ യോഗ്യത നേടുന്നവർക്ക് വൈദ്യപരിശോധന നടത്തും. മെറിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം ഡിസംബർ 30-ന് ആരംഭിക്കും.
♾️
വായ്പകൾ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന തെറ്റായ രീതികൾക്കെതിരെ ആർബിഐ. വായ്പകൾ വീണ്ടെടുക്കുന്ന ഏജന്‍റുമാരെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. ഡെലിവറി ഏജന്‍റുമാർക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് നടപടി.വായ്പകൾ തിരിച്ചുപിടിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ഏജന്‍റുമാർ ആളുകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചു
0 Comments