Header Ads Widget

Responsive Advertisement





♾️
സർക്കാർ ആവശ്യ ങ്ങൾക്കു വലിയതോതിൽ ശേഖരിക്കുന്ന എല്ലാത്തരം വ്യക്തി വിവരങ്ങൾ സുരക്ഷ ഉറപ്പാക്കാൻ 'ഡേറ്റ അനോനിമൈസേഷൻ' രീതി ഉപയോഗിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച കരട് മാർഗരേഖ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. വ്യക്തി വിവരങ്ങൾ അതേപടി സൂക്ഷിക്കുന്ന തും, ചോരുന്നതും ഒഴിവാക്കുകയാണ് മാർഗരേഖയുടെ ലക്ഷ്യം.

♾️
എം .ബി രാജേഷ് ഇന്ന് നിയമസഭ സ്പീക്കർ സ്ഥാനം രാജിവെക്കും. മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
രാജേഷ് മന്ത്രിസഭയിലേക്ക് വരുന്നതോടെ എ.എൻ.ഷംസീറിനെ സ്പീക്കറാകും.

♾️
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

♾️
അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയാൽ സംസ്ഥാനത്ത് കൂടുതൽ ഐടിഐകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചാക്ക ഗവൺമെന്റ് ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ആദ്യഘട്ട പ്രവർത്തികളുടെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്ന ഐടിഐ ആയ ചാക്ക ഐടിഐയിൽ കാലഘട്ടത്തിനനുസരിച്ച് പുതിയ ട്രേഡുകൾ കൊണ്ടുവരികയാണ് ആവശ്യമെന്നും അത് നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ആധുനിക തൊഴിൽ പരിശീലനവും പുതിയ കോഴ്സുകളും ആവശ്യമാണ്.

♾️
ഷവർമയുണ്ടാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാർഗനിർദ്ദേശ പ്രകാരം ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.പാർസൽ നൽകുന്ന ഷവർമ പാക്കറ്റുകളിൽ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തിയിരിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.

Post a Comment

0 Comments