Header Ads Widget

Responsive Advertisement





പൂക്കാട് കലാലയത്തിൽ നവരാത്രിയോടനുബന്ധിച്ച് സംഗീതോൽസവം 2022 തുടങ്ങി. സംഗീതാചാര്യൻ മലബാർ സുകുമാര ഭാഗവതർ സ്മാരക സംഗീതമണ്ഡപത്തിലാണ് ഒമ്പതു നാൾ നീണ്ടു നിൽക്കുന്ന സംഗീതോൽസവം നടക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ താമരക്കാട് കൃഷ്ണൻ നമ്പൂതിരി സംഗീതോൽസവം ഉദ്ഘാടനം ചെയ്തു.യു.കെ.രാഘവൻ, ഹാറൂൺ അൽ ഉസ്മാൻ, പി.കെ.ശിവദാസ്, സുനിൽ തിരുവങ്ങൂർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ താമരക്കാട് കൃഷ്ണൻ നമ്പൂതിരി, കുമാരി ഭാവന, നിരഞ്ജൻ മുരളീധരൻ, അജിത് ഭവാനി, പ്രസാദ് എം.ആന്റ് പാർട്ടി, കലാലയം സംഗീത വിദ്യാർത്ഥികൾ, അശ്വതി, ദീപ്ന പി.നായർ, കലാലയം അദ്ധ്യാപകർ സംഗീതകച്ചേരി അരങ്ങേറും.

Post a Comment

0 Comments