♾️
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ അധ്യക്ഷന്‍ ബെന്‍ എസ്. ബെര്‍ണാന്‍കെ, ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡഗ്ലസ് ഡയമണ്ട്, വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് നൊബേല്‍ പുരസ്‌ക്കാരം പങ്കിട്ടത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ഗവേഷണ പഠനത്തിനാണ് പുരസ്‌കാരം. ഒമ്പതു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക.
♾️
ഐഎസ്ആർഒയുടെ ചന്ദ്രയാൻ -2 ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി. ചന്ദ്രയാൻ -2 ഓർബിറ്ററിന്‍റെ എക്സ്-റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തൽ. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു.
♾️
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും വില കുറച്ചു. ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും. രണ്ടു മുതല്‍ 19 വരെ ശതമാനം വില കുറച്ചതായി കമ്പനിയുടെ വിതരണക്കാര്‍ അറിയിച്ചു.
♾️
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. അച്യുതന്‍ അന്തരിച്ചു. 89 വയസായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു.
0 Comments