♾️
ഇന്നു കൈകഴുകല്‍ ദിനം. കോവിഡ് പ്രതിരോധത്തിനായാണ് ലോകമെങ്ങും കൈകഴുകല്‍ ശീലമാക്കിയത്. കോവിഡ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സോപ്പിട്ടു കൈകഴുകല്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

♾️
കേരളത്തില്‍ മഴയ്ക്കു സാധ്യത. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് മഴക്കു കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

♾️
10000 രൂപയ്ക്ക് മുകളിൽ വിലയുള്ള 4ജി ഫോണുകളുടെ നിർമ്മാണം നിർത്തിവച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ അറിയിച്ചു. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. ഇനി മുതൽ 10,000 രൂപയ്ക്ക് മുകളിൽ 5 ജി ഫോണുകൾ മാത്രം നിർമ്മിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

♾️
അരി വിലയിൽ സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ കിലോഗ്രാമിന് 15 രൂപയുടെ വരെ വർധന. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതൽ 15 രൂപ വരെയാണു വില വർധിച്ചത്. ബ്രാൻഡഡ് മട്ട അരിയ്ക്കു 60–63 രൂപയാണു കിലോഗ്രാമിനു വില. ലൂസ് അരിക്കു വില അൽപം കുറയും. ഒരു മാസം മുൻപു 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയെത്തി. അടുത്ത ജനുവരി വരെ ഈ നില തുടരാൻ സാധ്യതയുണ്ടെന്നാണു വിപണിയിൽ നിന്നുള്ള സൂചന.നെല്ല് ഉൽപാദന സംസ്ഥാനങ്ങളായ ആന്ധ്രയിലും കർണാടകയിലും ഉൽപാദനം കുറഞ്ഞതും പായ്ക്കറ്റ് അരിക്ക് 5% ജിഎസ്ടി ഏർപെടുത്തിയതുമാണു വില പെട്ടെന്ന് ഉയരാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.

Post a Comment

0 Comments