Header Ads Widget

Responsive Advertisement

♾️
വടക്കഞ്ചേരി ബസപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ സഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.





♾️
സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താൽമോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നതും വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

♾️
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കോള്‍ സെന്റര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി. ഇതോടെ രാജ്യത്തെ 12 ഭാഷകളില്‍ ബാങ്ക് നല്‍കുന്ന മുപ്പതോളം സേവനങ്ങള്‍ ലഭ്യമാകും. ദിവസം 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും എന്നുള്ളതാണ് മറ്റൊരു നേട്ടം. നിലവില്‍ ഈ കോണ്‍ടാക്ട് സെന്ററുകള്‍ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ 40 ശതമാനവും ഐ വി ആര്‍ വഴിയുള്ള സ്വയം സേവനങ്ങളാണ്. നാല് ടോള്‍ഫ്രീ നമ്പറുകള്‍ വഴി വരുന്ന ബാക്കിയുള്ള 60 ശതമാനം കോളുകളും 3600 ഓളം വരുന്ന കോള്‍ സെന്റര്‍ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഈ കോള്‍ സെന്ററുകള്‍ വഴി കൂടുതല്‍ പേര്‍ക്ക് പ്രീ അപ്രൂവ്ഡ് ലോണുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, എമര്‍ജന്‍സി സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ കോള്‍ സെന്റര്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

Post a Comment

0 Comments