♾️
ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം.ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
♾️
രാജ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് ആരംഭിച്ചു. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. മൈസൂരു-ബംഗളൂരു-ചെന്നൈ പാതയിലാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ്.
♾️
ആരാധകര്‍ക്കാവേശം പകര്‍ന്ന് ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെല്‍സോ ടീമിലില്ല.
♾️
തമിഴ്‌നാട്ടിലെ പ്രതിസന്ധിയിലായിരുന്ന കോഴി ഫാം ഉടമകള്‍ക്ക് ആശ്വാസമായി ലോകകപ്പ് ഫുട്‌ബോള്‍. നവംബര്‍ 20 ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കായിക പ്രേമികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായി ഈ മാസം നാമക്കലില്‍ നിന്ന് കയറ്റി അയച്ചത് അഞ്ച് കോടി മുട്ടകളാണ്. അതില്‍ രണ്ട് കോടി മുട്ടകളും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം കയറ്റി അയച്ചതാണ്. കൂടാതെ മുട്ടയുടെ കറ്റുമതി 2023 ജനുവരി വരെ തുടരും.
0 Comments