കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് ഖത്തറില്‍ വിസില്‍ മുഴങ്ങും.ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9:30 ന് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.വൈകിട്ട് ഖത്തര്‍ സമയം അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുള്‍ തുടങ്ങുക.ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും അവസാന ലോകകപ്പ് കൂടിയാകും എന്ന പ്രത്യേകത കൂടി ഖത്തറിനുണ്ട്.
0 Comments