♾️
ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ഖലീഫ സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. സെമിയിൽ അർജന്റീനയോടാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. മൊറോക്കോ ഫ്രാൻസിനോടും. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പാണ് ക്രൊയേഷ്യ. ആഫ്രിക്കൻ രാഷ്ട്രമായ മൊറോക്കോ ഇതാദ്യമായാണ് ലോകകപ്പ് സെമിയിൽ എത്തുന്നത്.
♾️
ഇന്ത്യയിലെ വിവിധ എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) 2023 മെയിൻ രജിസ്ട്രേഷൻ ആരംഭിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 12 വരെ രജിസ്റ്റർ ചെയ്യാമെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.
ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് സെഷൻ ഒന്ന് പരീക്ഷ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ നടത്തും. സെഷൻ രണ്ട് പരീക്ഷ ഏപ്രിലിലാണ് നടത്തുക. യോഗ്യത: 12ാം ക്ലാസ്/തത്തുല്യം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ആണ് പരീക്ഷ നടപടികൾ നടത്തുന്നത്.
0 Comments