Header Ads Widget

Responsive Advertisement





♾️
മറ്റു രാജ്യങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കാതെ ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

♾️
ക്രിസ്മസ്, ന്യൂ ഇയര്‍ സീസണിലെ യാത്രക്കാരുടെ തിരക്കു പരിഹരിക്കാന്‍ കേരളത്തിന് 51 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. ഇതിനായി 17 സ്പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. നാളെ മുതല്‍ ജനുവരി രണ്ടു വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക.

♾️
അടുത്ത ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാമിൽ ഫുട്ബോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടി ഇൻഫന്റീനോ നൽകിയത്.ഇന്ത്യൻ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാൻ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നൽകി.

Post a Comment

0 Comments