♾️
ഖത്തർ ലോകകപ്പിൽ പോളണ്ടിനെതിരെ ഫ്രാൻസിനു ജയം. ഇരുപകുതികളുമായി ഒലിവര്‍ ജിറൂഡും (44ാം മിനിറ്റ്) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും (74, 90+1) നേടിയ ഗോളുകളാണ് ഫ്രാന്‍സിനു വിജയം സമ്മാനിച്ചത്. കളി തീരുന്നതിനു തൊട്ടുമുമ്പ് ലെവന്‍ഡോസ്‌കി പെനല്‍റ്റിയിലൂടെ പോളണ്ടിന്റെ ആശ്വാസ ഗോൾ നേടി.
♾️
മറ്റൊരു പ്രീ ക്വാർട്ടർ റിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെനഗലിനെ അടിയറവു പറയിച്ചു. കളിയുടെ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഹെന്‍ഡേഴ്സനിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്‌നിലൂടെ രണ്ടാമത്തെ ഗോളും നേടി. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിനെ വിയര്‍പ്പിച്ച സെനഗലിന് ഒരു തിരിച്ചുവരവ് അസാദ്ധ്യമാക്കി ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ ബുകായോ സാക്കയിലൂടെ മൂന്നാം ഗോളും കണ്ടെത്തി ക്വാര്‍ട്ടറിലേക്ക് കടന്നു.
♾️
പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായ് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങും. ഇന്നത്തെ കളിയില്‍ നെയ്മര്‍ കളിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച സൗത്ത് കൊറിയയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30നാണ് ബ്രസീല്‍ - സൗത്ത് കൊറിയ മത്സരം. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.
0 Comments