സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ
ഹൈസ്കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. 2023-24 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ,അപേക്ഷ ഇന്ന് മുതൽ ഏപ്രിൽ 5വരെ ഓൺലൈനായി സമർപ്പിക്കാം.
http://polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ സ്കൂളുകളിൽ ഒന്നാം വർഷം അടിസ്ഥാന സാങ്കേതിക പരിശീലനവും രണ്ടും മൂന്നും വർഷങ്ങളിൽ ഇഷ്ടപ്പെട്ട ട്രേഡിൽ പ്രത്യേക പരിശീലനവും നൽകും. സ്കൂൾ സമയം രാവിലെ 9 മുതൽ 4.30 വരെയാണ്.
എസ്എസ്എൽസിക്കു തുല്യമാണ് ടിഎച്ച്എസ് സർട്ടിഫിക്കറ്റ്.പോളിടെക്നിക് കോളജ് പ്രവേശനത്തിന് ടെക്നിക്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 10ശതമാനം സംവരണമുണ്ട്. 39 സ്കൂളുകളിലായി ആകെ 3275 സീറ്റുകളാണ് ഉള്ളത്.
ഗവ. ടെക്നിക്കൽ സ്കൂളുകൾ ശ്രീകാര്യം, നെടുമങ്ങാട്, കുളത്തൂപ്പുഴ, നെയ്യാറ്റിൻകര, എഴുകോൺ, ഹരിപ്പാട്, കൃഷ്ണപുരം, ആയവന, കാവാലം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, കൊടുങ്ങല്ലൂർ, തൃശൂർ, ഷൊർണൂർ, ചിറ്റൂർ, പാലക്കാട്, കോക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽ പുത്തൂർ, ചെറുവത്തൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് ഗവ. ടെക്നിക്കൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്.
പ്രവേശന യോഗ്യത.
പ്രവേശനം നേടാൻ ഏഴാം ക്ലാസ് ജയിക്കണം (ഇപ്പോൾ ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം).2023 ജൂൺ ഒന്നിന് 16വയസ് തികയരുത്. ഭിന്നശേഷി, വിമുക്തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. ഒരേ സമയം ഒന്നിലേറെ സ്കൂളുകളിലേക്ക് അപേക്ഷ നൽകാം.
പ്രവേശനം.
കൂടുതൽ അപേക്ഷകരുള്ള
സ്കൂളുകളിൽ ഏപ്രിൽ 12ന് പ്രവേശന പരീക്ഷ നടത്തും. രാവിലെ 10മുതൽ 11.30വരെയാണ് പ്രവേശനപരീക്ഷ. ഏഴാം ക്ലാസ് നിലവാരത്തിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലിഷ്, മലയാളം,സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത തുടങ്ങിയവയിൽ നിന്നുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടായേക്കും. പരീക്ഷാ ഫലം അന്നുതന്നെ പ്രസിദ്ധീകരിക്കും. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംവരണ ക്രമങ്ങൾ പാലിച്ച്പ്ര വേശനം നൽകും.ആദ്യവർഷം 45 രൂപ പ്രവേശന ഫീസും ഓരോ വർഷവും 180രൂപ പലവക ഫീസും നൽകണം. ട്യൂഷൻ ഫീസ് നൽകേണ്ടതില്ല.
..............................................................................
Visit our online Bookshop
https://ottimacart.com/
0 Comments