♾️
സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ഇന്ന് പ്രവേശനോൽസവം. 42 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലെത്തുന്നത്. പ്രവേശനോൽസവത്തോടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കും. എല്ലാ കൂട്ടുകാർക്കും ചൈൽഡ് ഏജ്-കെ.എഫ്.പിയുടെയും ആശംസകൾ.
♾️
കെ.എസ്.ആർ.ടി.സി ബസുകളിൽ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ഇനി ഡിപ്പോകളിൽ പോയി ക്യൂ നിൽക്കേണ്ട. ഓൺലൈനായി അപേക്ഷ നൽകി നിശ്ചിത ഫീസ് ഒടുക്കിയാൽ, എന്ന് കൺസഷൻ കിട്ടുമെന്ന മറുപടിയെത്തും. ആ ദിവസം പറയുന്നസമയത്ത് ഡിപ്പോയിൽ പോയാൽ കൺസഷൻ ടിക്കറ്റ് ലഭിക്കും.ഇതിനുള്ള സോഫ്ട്‌വെയർ കെ.എസ്.ആർ.ടി.സി ഐ.ടി വിഭാഗം തയ്യാറക്കി.
♾️
കേരള തീരത്ത് ജൂൺ 10 മുതൽ ജുലായ് 31 വരെ ട്രോളിംഗ് നിരോധനം. അൻപത്തി രണ്ട് ദിവസമാണ് ട്രോളിംഗ് നിരോധനം നിലവിലുണ്ടാകുക
0 Comments