♾️
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നടന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ വൺ കുതിച്ചുയർന്നത്. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്.
♾️
ഇന്ത്യയുടെ ആദ്യ സൗര പഠന ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
♾️
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്.തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്.
♾️
ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ അടക്കമുള്ള രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്കു സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
♾️
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25 ന് തുടങ്ങുന്ന സിവിൽ സർവ്വീസ് പരീക്ഷ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷ സെപ്റ്റംബർ 20ന് ഓൺലൈൻ രജിസ്ട്രേഷന് kscsa.org സന്ദർശിക്കുക.രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം- 8281098863,8281098861,0471-2313065, 2311654.
ആലുവ (എറണാകുളം) 8281098873
0 Comments