♾️
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. 62.37% പോളിംഗ്. ഏപ്രിൽ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളമടക്കം 13 സംസ്ഥാനങ്ങലിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള 89 ലോക്‌സഭാ മണ്ഡലങ്ങളിലാണ് അന്നേ ദിവസം വോട്ടെടുപ്പ് നടക്കുക. അസം, ബിഹാർ, ഛത്തിസ്ഗഢ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, യുപി, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്.
♾️
കേരളത്തിൽ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.
0 Comments