♾️
വയനാട്ടൽ വൻ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുൾപൊട്ടലിൽ വ
ൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇതുവരെ മരണസംഖ്യ 76. ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.വയനാട്ടിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ. ചൂരൽപുഴയിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.
♾️
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
♾️
അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള ജീവന്‍രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിച്ചു. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.
0 Comments