Header Ads

 


കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ബസ്സുകളുടെ മരണയോട്ടം: പൊലിയുന്നത് മനുഷ്യജീവനുകൾ.




 ഉള്ളിയേരി:കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ബസ്സുകളുടെ മത്സരയോട്ടം കാരണം റോഡിൽ പൊലിയുന്നത് മനുഷ്യജീവനുകൾ. സംരക്ഷിക്കാൻ ബസ്സ് മുതലാളിമാർ കൂടെയുള്ളത് കൊണ്ടാണ് ബസ്സ് ഡ്രൈവർമാർ റോഡ് കുരുതികളമാക്കുന്നത്.

          കൂമുള്ളിയിൽ ബസ്സപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഉന്നത സ്വാധീനത്തിന് വഴങ്ങി ബസ്സുടമയേയും കൊലയാളി ഡ്രൈവറെയും രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിക്കും.
അപകടം പതിയിരിക്കുന്ന വളവിൽ അമിതവേഗതയിൽ അപകടകരമായി ചീറി പാഞ്ഞ് വന്ന് സ്കൂട്ടർ യാത്രക്കാരന്റെ ജീവനെടുത്ത സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാത്ത പക്ഷം ഉള്ളിയേരി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ റോഡിൽ തടയുമെന്ന് സെക്രട്ടറി ഷെമീർ നളന്ദ അറിയിച്ചു.

              മാസങ്ങൾക്കുള്ളിൽ പാവങ്ങാട് - ഉള്ളിയേരി റൂട്ടിൽ ബസ്സുകളുടെ മത്സരയോട്ടം കാരണം നിരവധി പേരാണ് മരിച്ചത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അമിതവേഗത്തിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവുന്നത്.
        ഇരുചക്രവാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് ഈ റൂട്ട്. പോലീസും മോട്ടോർ വാഹനവകുപ്പും  ഇതിനെതിരെ ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
........................................................................

......................................................................


Post a Comment

0 Comments