Header Ads

 








♾️
പ്രധാനമന്ത്രി നരേന്ദ്രമോദി  ബ്രൂണെ സന്ദര്‍ശിക്കുന്നു. ബ്രൂണെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി.  ബ്രൂെണയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം.

♾️
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

♾️
ഓണംപ്രമാണിച്ച്‌  പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബറില്‍ 10 കിലോ അരി കിട്ടും.10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍വിഹിതമായി കിട്ടുന്ന രണ്ടുകിലോയ്ക്കുപുറമേ, കാര്‍ഡൊന്നിന് 10 കിലോ അധികവിഹിതം നല്‍കും. സാധാരണവിഹിതം നാലുരൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റുവിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.

♾️
പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണം നേടി. പാരാലിംപിക് റെക്കോര്‍ഡായ 70.59 മീറ്റര്‍ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്. പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ എസ്എല്‍ 3 ഇനത്തില്‍ നിതേഷ് കുമാറും ഇന്നലെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് 14 മെഡലുകളായി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

Post a Comment

0 Comments