♾️
തൃശ്ശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു.
♾️
സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോർഡ് വില. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,915 രൂപയിലുമായി. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്.
♾️
ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോർ ആണിത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ തകർത്തത്
0 Comments