അത്തോളി: എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസ ഫണ്ടിൽ നിന്നും അത്തോളിഗ്രാമ പഞ്ചായത്തിന് അനുവദിച്ച ആംബുലൻസിൻ്റെ താക്കോൽ എം.പി യിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേർസൻ എ.എം.സരിത, പഞ്ചായത്ത് മെമ്പർ വാസവൻ പൊയിലിൽ, സുനിൽ കൊളക്കാട്, കെ.പി.ഹരിദാസൻ, ദിനേശൻ, ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വെച്ച് നടന്ന പരിപാടിയിൽ ' കൊടുവള്ളി, നരിക്കുനി, മടവൂർ എന്നീ പഞ്ചായത്തുകൾക്ക് അനുവദിച്ച ആംബുലൻസിൻ്റെ താക്കോൽ വിതരണവും നടന്നു.
0 Comments