ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരിതെളിഞ്ഞു. അറിവും കലയും കൈകോര്‍ക്കുന്ന കലാമാമാങ്കത്തിനാണ് മൂന്ന് ദിവസം പൂനൂര്‍ സാക്ഷിയാകുന്നത്. 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
മേള കെ എം സച്ചിന്‍ ദേവ് എം എല്‍ ഉദ്ഘാടനം ചെയ്തു. പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപക രക്ഷാ കര്‍ത്താക്കളും അവതരിപ്പിച്ച സ്വാഗത ഗാന നൃത്താഞ്ജലിയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് നിജില്‍ രാജ്, ഉണ്ണികുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിച്ചു, ക്ഷേകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്ല മാസ്റ്റര്‍, എഇഒ പി.ഗീത, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ സുജേഷ് കെ എം , എച്ച് എം ഫോറം കണ്‍വീനര്‍ നരേന്ദ്ര ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് മാപ്പിള കലകളോടെയാണ് ഒന്നാം വേദി ഉണരുക. മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, അറബന മുട്ട് തുടങ്ങിയ മത്സരങ്ങളാണ് ഒന്നാം വേദിയില്‍ നടക്കുക.
0 Comments