ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും.കലോത്സവം ഒക്ടോബര്‍ 28, 29, 30 തീയതികളി ല്‍ പൂനൂര്‍ ഗവ. ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളില്‍വെച്ച് നടക്കും.മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന കലാമാങ്കത്തില്‍ സബ് ജില്ലയിലെ 94 സ്‌കൂളുകളില്‍ നിന്നായി 5400ലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും.94 ഇനങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.28ന് രാവിലെ 11.30ന് ബാലുശ്ശേരി എം.എല്‍.എ അ ഡ്വ. കെ.എം. സച്ചിന്‍ദേവ് കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ഇന്ദിര ഏറാടിയി ല്‍ അധ്യക്ഷത വഹിക്കും.ഉദ്ഘാടന ചടങ്ങില്‍ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാഗതഗാനനൃത്തം അവതരിപ്പിക്കും. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍, മദ്രസ്സാ ഹാള്‍ , ഡ്രൈവിംഗ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് എ ഇ ഒ പി ഗീത , ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ സുജേഷ് മാസ്റ്റര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ശഫീഖ് കാന്തപുരം, കണ്‍വീനര്‍ പി പി റിനേഷ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി പി അജയന്‍, പി വി ഗണേശന്‍ എന്നിവര്‍ അറിയിച്ചു.
➖➖➖➖➖➖➖➖
0 Comments