അത്തോളി : അത്തോളി കുനിയിൽ കടവ് റോഡ് ജംഗഷന് സമീപം കാൽനടയാത്രക്കാരനെ കുറ്റ്യാടി ബസ് ഇടിച്ചിട്ടു.
കണിയാറയിൽ ഇമ്പിച്ചിഅഹമ്മദ് (85)നെയാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന ബ്രഹ്മ്മാസ്ത്രം ബസ് ഇടിച്ചിട്ടത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സംഭവം. ഗുരുതരമായ പരിക്ക് കാരണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഉള്ളിയേരി - കോഴിക്കോട് റൂട്ടിൽ റോഡ് പണി നടക്കുന്നതിനാൽ ഗതാഗതതടസ്സം നേരിടുന്നുണ്ട്.
0 Comments