കലാസാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥനതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നന്മ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാപ്രവര്‍ത്തക സംഗമം ബാലുശ്ശേരി പൂനത്ത് സംഘടിപ്പിച്ചു



കലാസാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥനതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നന്മ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാപ്രവര്‍ത്തക സംഗമം ബാലുശ്ശേരി പൂനത്ത് സംഘടിപ്പിച്ചു. കോട്ടൂര്‍ പഞ്ചായത്ത് അംഗം ബുഷറ മുച്ചൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് അമ്പഴം  മുഖ്യപ്രഭാഷണം നടത്തി.സമ്മാനദാനം കോട്ടൂര്‍  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സി.എച്ച് സുരേഷ ്നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് സാവിത്രി നിര്‍മല്ലൂര്‍ അധ്യക്ഷയായി. സ്റ്റാലിന്‍ സന്തോഷ്,സിബി പാറത്തോട്, അസീസ് അടിമാലി, റെജി മലയില്‍,സജീവന്‍ മുള്ളരിക്കുടി,  ജെസ്സിദേവസ്യ, കെ.സി.സുജാത, കെകെ ഷൈനി, മേരി ജോര്‍ജ്, ബിന്ദു.ടി,പാറുക്കുട്ടി, അസീസ് കോട്ടയം, സിബി കോട്ടയം  സംസാരിച്ചു.   കോഴിക്കോട് ജില്ലയുടെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ വച്ച് തെരഞ്ഞെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Post a Comment

0 Comments