കൊയിലാണ്ടി മൂഴിക്ക് മീത്തൽ മുതുവോട്ട് ക്ഷേത്രം നവരാത്രിയുടെ വർണ്ണപ്പൊലിമയിൽ.







കൊയിലാണ്ടി :നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 ന് പൂജവെപ്പ്, 11 ന് ദുർഗ്ഗാഷ്ടമി, 12ന് നവരാത്രി ദീപം തെളിയിക്കൽ, 13ന് വിദ്യാരംഭം, എഴുത്തിനിരുത്ത്, താക്കോൽപൂജ.
       മുത്താമ്പി- കാവുംവട്ടം റൂട്ടിൽ 2 കി മി ദൂരം മൂഴിക്ക് മീത്തൽ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
    പണ്ട് ശിവ പാർവതിമാർ തുളുവനത്തിൽ എത്തിയെന്നും കാനനഭംഗിയിൽ മതിമറന്ന് പുലികളായി മാറിയെന്നും അവർക്ക് മാറപ്പുലി, കണ്ടപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുളിയൂര് കണ്ണൻ, പുളിയൂര് കാളിയെന്നും പേരായ മക്കൾ ജനിച്ചെന്നും  അതിൽ മാറപ്പുലി വയനാടൻ ചുരമിറങ്ങി മൂഴിക്ക് മീത്തൽ ക്ഷേത്രത്തിൽ എത്തിയെന്നും പിന്നീട് നാടിന്റെ ഐശ്വര്യവും ശക്തിയുമായി മാറിയെന്നും ഐതിഹ്യം. കരിയാത്തൻ, കണ്ണിക്കൽ കരുമകൻ എന്നീ ദേവതകളാണ് പണ്ടിവിടെ ഉണ്ടായിരുന്നത്. അയ്യപ്പൻകാവിൽ നാഗവും അയ്യപ്പനും കുടികൊള്ളുന്നു.
   ഒരിക്കൽ ക്ഷേത്രത്തിൽ വന്നവർ വീണ്ടും വീണ്ടും മുതുവോട്ട് ക്ഷേത്രത്തിൽ എത്തുന്നു എന്നതാണ് ക്ഷേത്രചൈതന്യത്തിന്റെ പ്രസക്തി. നവരാത്രിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്താനും പൂജയിൽ പങ്കെടുക്കാനും ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും.
 ...................
വാർത്ത: ബിജു.ടി.ആർ

Post a Comment

0 Comments