പൂക്കാട് കലാലയം നവരാത്രി സംഗീതോത്സവം എട്ടാം ദിനം



കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിന്റെ എട്ടാം ദിനത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ അനുഗൃഹീത കലാകാരൻ സൂരജ് രവീന്ദ്രന്റെ സംഗീതാലാപനം ആസ്വാദകരുടെ ഹൃദയം നിറച്ചു. മോഹൻരാജ് വാകയാട് (ഹാർമോണിയം), ശശി പൂക്കാട് (ബാംസുരി), പുരുഷു ഉള്ളിയേരി (തബല), മിഥുൻ, അഭിഷേക് (വായ്പ്പാട്ട്), ഡോ. ഐശ്വര്യ(തംബുരു) എന്നിവർ പക്കമേളത്തിലും ആസ്വാദകരുടെ മനം കവർന്നു.

Post a Comment

0 Comments