Header Ads


സ്കൂൾ കലോത്സവങ്ങൾ സാംസ്കാരിക ഔന്നിത്യത്വത്തിൻ്റെ ഉറവിടം :എം.കെ മുനീർ.




കൊടുവള്ളി : സ്കൂൾ കലോത്സവങ്ങൾ സാംസ്കാരിക ഔന്നിത്യത്വത്തിൻ്റെ ഉറവിടമാണെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യയുടെ സമ്പൂർണ്ണത കൈവരുന്നത് കലാ സാംസ്കാരിക മുന്നേറ്റത്തിലൂടെയാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. സമാപന ചടങ്ങിൽ എ. ഇ. ഒ ,സി.പി അബ്ദൽ ഖാദർ അധ്യക്ഷനായി. കുന്ദമംഗലം എം.എൽ.എ അഡ്വ. പി.ടി.എ റഹിം മുഖ്യതിഥിയായി. പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ മെഹറലി,
പൂർവ്വ വിദ്യാത്ഥി പ്രതിനിധി സഹീർ സ്റ്റോറീസ് എന്നിവർ സമ്മാനദാനം നടത്തി.

Post a Comment

0 Comments