♾️
കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവ്വഹിച്ചു. തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
♾️
ഇന്ത്യൻ സൂപ്പർ ലീഗി(ഐ.എസ്.എൽ)ൽ മുഹമ്മദിന്‍സിനെ സ്വന്തം തട്ടകത്തിൽ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസ് എസ്‍.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തകർത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. കളിയുടെ 28-ാം മിനിറ്റിൽ മിർജലോൽ കാസിമോവിൻ്റെ പെനാൽറ്റിയിലൂടെയാണ് മുഹമ്മദൻസ് ലീഡ് നേടിയത്. തുടർന്ന് ബ്ലാസ്റ്റേഴ്സിൻ്റ ക്വാമെ പെപ്ര 67-ാം മിനിറ്റിലും ഹെസൂസ് ഹിമെൻ 76-ാം മിനിറ്റിലും ലക്ഷ്യം കണ്ടു.
0 Comments