ഉള്ളിയേരി: പുത്തഞ്ചേരി ശ്രീ കരിമ്പാത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വെള്ളാട്ടും ഒക്ടോബർ 10,11,12,13,23,24 തിയ്യതികളിൽ നടക്കുന്നു. ഒക്ടോബർ 10 വ്യാഴാഴ്ച ദുർഗ്ഗാഷ്ടമി, വൈകുന്നേരം 5 മണിക്ക് ഗ്രന്ഥം വെപ്പ്. 11,12 മഹാനവമി, ത്രികാലപൂജ, 13 ഞായറാഴ്ച വിജയദശമി, ഗ്രന്ഥപൂജ, സരസ്വതിപൂജ, എഴുത്തിനിരുത്ത്.
ഒക്ടോബർ 23 വില്ലിയുടെ കൊടുക്ക, 24 ന് തുലാമാസ വെള്ളാട്ട് (കരിമ്പാത്ത്, കാവുങ്കൽ )രാവിലെ 9 മണിക്ക് ഗുരുസന്നിധിയിൽ നിന്നും ആയുധം, ആഭരണം എഴുന്നള്ളത്ത്), 25ന് ശുദ്ധികലശം, 26 ന് തൃകാലപൂജ.
നവരാത്രി, വെള്ളാട്ട് പരിപാടികളിൽ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ഭാസ്കരൻ മേനോക്കണ്ടിയും, ബാലകൃഷ്ണൻ കണ്ടമ്പത്ത് മീത്തലും, ഷാജി കിണറുള്ളതിലും അറിയിച്ചു.
0 Comments