♾️
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണ മനുഷ്യനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

♾️
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചു. ‘കമ്പ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനി’ന് അമേരിക്കയിലെ പ്രമുഖ ബയോകെമിസ്റ്റ് ആയ ഡേവിഡ് ബേക്കറിന് നൊബേലിന്റെ ആദ്യ പകുതിയും ബാക്കി പകുതി ഡെമിസ് ഹസാബിസിനും ജോണ്‍ എം ജമ്പറിനും സംയുക്തമായി പങ്കുവെച്ചു.

♾️
കാറുകളില്‍ ചൈല്‍ഡ് സീറ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും  ബോധവത്കരണം ആണ് ഉദ്ദേശിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Post a Comment

0 Comments