"പാതിര" (നോവൽ)- രമേശ് കാവിൽ.

വായന


സിനിമാ- നാടക ഗാനരചയിതാവും കവിയുമായ രമേശ്‌ കാവിലിന്റെ ആദ്യത്തെ നോവലാണ് "പാതിര".
2024 ലെ പൂർണ്ണ -ഉറൂബ് നോവൽ പുരസ്‌കാരം നേടിയ കൃതിയാണിത്. പൂർണ്ണ പബ്ലിക്കേഷൻസാണ് പ്രസാധകർ.



ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രം പുസ്തകമാക്കുകയെന്ന ചിന്തയിലാണ് രമേശ്‌ കാവിൽ നോവൽ രചനയിലേർപ്പെട്ടത്. വോട്ടർപ്പട്ടികയിൽ ഒരു ദേശത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്ന തിരിച്ചറിവിൽ പരിചിതമായ കാലത്തേയും, പരിചിതരായ കഥാപാത്രങ്ങളെയും, അടിയന്തിരാവസ്ഥയേയും ചേർത്തുവെച്ചാണ് ജീവിതയാത്രയിലൂടെ നോവൽ സഞ്ചരിക്കുന്നത്.
ജയരാമൻ, കമല, പാതിരാകുമാരൻ, കൊസ്രക്കണാരൻ, തോണിപ്പറമ്പത്തമ്മദ്, ജനസംഘം ബാലൻ, മലരൻ കേശു.. വായിക്കുമ്പോൾ മനസ്സിൽ കയറിപ്പറ്റുന്ന കഥാപാത്രങ്ങൾ. ഒറ്റവായനയിൽ ചരിത്രത്തെ രേഖപ്പെടുത്തുന്ന ഒരു വലിയ രചനയാണ് 'പാതിര'. വിത്യസ്തമായ രചനാശൈലിയിൽ കാവ്യനിർമ്മിതികളാൽ മനോഹരമായ സൃഷ്ടിയാണിത്.
--------------------------------------
ബിജു ടി ആർ.

Post a Comment

0 Comments