കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരി അഖില കേരള സൈക്കിൾ യാത്രയിൽ




ബാലുശ്ശേരി : കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരിയുടെ അഖില കേരള സൈക്കിൾ യാത്രയുടെ ഒന്നാം ഘട്ടം സ്കൂൾ പ്രിൻസിപ്പൽ നിഷ. എൻ. എം ഫ്ളാഗ് ഓഫ് ചെയ്തു. പല ഘട്ടങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ചെത്തും. 

തുടർന്ന് ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ചെത്താനാണ് പദ്ധതി.
സൈക്കിൾ യാത്രയുടെ ആദ്യ ദിവസം രാത്രി കോഴിക്കോട് സർവ്വകലാശാല പ്രദേശത്ത് താമസിച്ചു. രണ്ടാം ദിവസം പുലർച്ചെ യാത്ര തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, കുഴൽമന്ദം, ചിറ്റൂർ എന്നീ താലൂക്കുകളിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങും.

വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ഇടപഴകിയും ആശയങ്ങൾ പങ്കിട്ടും ചങ്ങാതി മാരോടൊപ്പം അന്തിയുറങ്ങിയും നാടറിഞ്ഞുള്ള യാത്രയാണിത്. യാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം ഒരു ചരിത്രാധ്യാപകൻ എന്ന നിലയ്ക്ക് യാത്രാനുഭവങ്ങൾ വിദ്യാലയത്തിലെ സഹപ്രവർത്തകരുമായും കുട്ടികളുമായും പങ്കുവയ്ക്കും.

വാർത്ത: ഹരിദാസ് തിരുവോട്.

Post a Comment

0 Comments