ബാലുശ്ശേരി:കലാമൂല്യമുള്ളതും ലോകോത്തരവുമായ സിനിമകൾ കാണുന്നതിനും സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമായി ബാലുശ്ശേരിയിൽ കുഞ്ഞോടം ഫിലിം സൊസൈറ്റി രൂപം കൊള്ളുകയാണ്. അതിനൊപ്പം ഫിലിം ഫെസ്റ്റിവലും ഒക്ടോബർ 26,27 തിയ്യതികളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ഹാളിൽ വെച്ച് നടക്കുന്നു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം ശശി, ചലച്ചിത്ര അവാർഡ് ജേതാവ് സുധികോഴിക്കോട്, ഡോ. ഷിബു ബി, ഇ. വി പ്രകാശ് എന്നിവർ പങ്കെടുക്കുന്നു.
*Where we go know(Lebanese), Full Metal Jacket (American), The Shawshank Redumtion(American), Newton(Indian), The Unknown Saint(Moroccan), Omar(Palestinian)* എന്നീ ഇന്ത്യൻ-വിദേശ സിനിമകൾ 2 ദിവസം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു.
ഫെസ്റ്റിവൽ നടക്കുന്ന രണ്ടു ദിവസങ്ങളിലും സിനിമാമേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും ചർച്ചയും ഉണ്ടായിരിക്കുന്നതാണെന്ന്
കോ -ഓഡിനേറ്റർമാരായ ജിനേഷ് കോവിലകവും, രൂപേഷ് വർമ്മയും കേരള ഫ്രീലാൻസ് പ്രസ്സിനോട് പറഞ്ഞു.
0 Comments