വിജയദശമി നാളിൽ കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ കവികളുടെ അക്ഷരനിവേദ്യം



ഉള്ളിയേരി : നടുവണ്ണൂർ കാവുന്തറയിലെ പ്രസിദ്ധമായ കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്ര സന്നിധിയിൽ വിജയദശമി ദിനത്തിൽ ഒക്ടോബർ 13ന് രാവിലെ 9 മണിക്ക് കവികൾ സ്വന്തം കവിത അവതരിപ്പിച്ചുകൊണ്ട് അക്ഷരനിവേദ്യത്തിന് വേദിയൊരുങ്ങുന്നു.കോഴിക്കോട് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രശസ്ത രും നവാഗതരായ കവികളും  അന്നേ ദിവസം കവിത ചൊല്ലാൻ ക്ഷേത്രസന്നിധിയിലെത്തുന്നു.
      വർഷങ്ങളായി വിജയദശമി ദിനത്തിൽ ജാതി മത ചിന്തകൾക്കതീതമായി കവികളുടെ അക്ഷരനിവേദ്യത്തിന് ക്ഷേത്രം വേദിയൊരുക്കുന്നു. ഓരോ വർഷവും നിരവധി കവികളാണ് ഇവിടെ എത്തുന്നത്. കവിയും അധ്യാപകനുമായ കേശവൻ കാവുന്തറയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.



Post a Comment

0 Comments