ന്യൂസ് എക്സ്പ്രസ്സ്.






♾️
ഭൂമിയില്‍നിന്നും 40.2 കോടി കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാന്‍ നാസ(നാഷ്ണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് ഏജന്‍സി) ഒരുങ്ങുന്നു. ഏകദേശം ആറു മുതല്‍ ഏഴ് മാസംവരെ യാത്ര ചെയ്താല്‍ മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് ചൊവ്വയിലെത്താനാവൂ. 2035ഓടെ മനുഷ്യനെ നമ്മുടെ ഏറ്റവും അടുത്ത ഗ്രഹമായ ചെവ്വയിലേക്ക് എത്തിക്കാനാണ് നാസയുടെ ശ്രമം.

♾️
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് NMMS സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. ഒക്ടോബർ 19 വരെ അപേക്ഷിക്കാം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കി വരുന്ന പദ്ധതിയാണ് നാഷണൽ മീൻസ്-കം- മെറിറ്റ് സ്കോളർഷിപ്പ് .സംസ്ഥാനത്തെ ഗവൺമെൻ്റ്-എയ്ഡഡ് സ്കൂളുകളിൽ 2024-25 അധ്യയ് വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. അർഹരാവുന്ന കുട്ടികൾക്ക് 9,10,11,12 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കും.

♾️
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 360 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയായി.

♾️
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രികിന്റെ മികവില്‍ ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ഹാട്രിക്ക് നേടിയ മെസ്സി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

Post a Comment

0 Comments