അത്തോളി: അഖിലേന്ത്യാ മലയാളി അസോസിയേഷൻ്റെയും (AIMA) കേരള സംഗീത നാടക അക്കാദമിയുടെയും അംഗീകാരത്തോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്ര ആൻ്റ് കൾച്ചറൽ ഗ്രൂപ്പിൻ്റെ ഈ വർഷത്തെ ലയം കലാ സാഗർ പുരസ്കാരം സന്തോഷ് ത്രിവേണിയ്ക്ക് ലഭിച്ചു.നാടകനടനായി ഒരു പാട് വേദികളിൽ ശക്തമായ കഥാപാത്രങ്ങളെ സന്തോഷ് ത്രിവേണി അവതരിപ്പിച്ചിട്ടുണ്ട്.കലാ രംഗത്ത് സമർപ്പിത ബുദ്ധിയോടെ ചെയ്തിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഒക്ടോബർ 26 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നല്കുമെന്ന് ലയം പ്രസിഡണ്ട് അജി മേടയിൽ അറിയിച്ചു.കോഴിക്കോട് ജില്ലയിൽ അത്തോളി, കൊടശ്ശേരി സ്വദേശിയാണ് സന്തോഷ് ത്രിവേണി.
.................................................
0 Comments