പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ്. വ്യാജ സൈറ്റുകളിലൂടെ ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലക്ക് വാഹനങ്ങൾ നൽകാമെന്ന് പ്രചരിപ്പിക്കുന്നത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ വെബ് സൈറ്റ് എന്ന് തോന്നിക്കുന്ന വ്യാജ സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതിലൂടെ തുക നഷ്ടപ്പെടും. ഇത്തരം വ്യാജ വെബ് സൈറ്റിലൂടെ ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
0 Comments