ദീപാവലി, ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുപ്രകാരം ജില്ലയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ ദിവസങ്ങളില്‍ രാത്രി എട്ട് മണി മുതല്‍ രാത്രി 10 മണി വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമുള്ള സമയത്തിനിടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ആഘോഷ വേളകളില്‍ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ ജില്ലയില്‍ വില്‍പ്പന നടത്താനും ഉപയോഗിക്കാനും പാടുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
0 Comments