ബാലുശ്ശേരി-സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെയും, ശ്രീ ഗോകുലം ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു. അനുമോദന സദസ് എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ.പി.മനോജ്കമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.മുസാഫിർ അഹമ്മദ് സംസാരിച്ചു.ചടങ്ങിൽ വെച്ച് ബീനാ സധാകർ എഴുതിയ - ഉടലഴിഞ്ഞാടുന്നവർ - എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം എം.എൻ.കാരശ്ശേരി-കൽപ്പറ്റ നാരായണന് നൽകി നിർവഹിച്ചു.
ഗാന്ധി അവാർഡ് ജേതാവ് കെ.ബാലരാമനെയും, ഡോക്ട്രേറ്റ് നേടിയ പ്രൊഫസർ എസ്. ശ്വേതയേയും ചടങ്ങിൽ അനുമോദിച്ചു - ഭരതൻപുത്തുർ വട്ടം സ്വാഗതവും ആരൂഷ് ശങ്കർ നന്ദിയും പറഞ്ഞു.
0 Comments